ഭാഗ്യ സുരേഷ് വിവാഹിതയായി; മാലയെടുത്ത് കൊടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത്. ( suresh gopi daughter bhagya suresh wedding video )
ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.
ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്ര ദർശന ശേഷം താമര കൊണ്ട് തുലാഭാരം നടത്തി. അതിന് ശേഷം ക്ഷേത്രത്തിൽ വിവാഹിതരായ മറ്റ് നവദമ്പതികളെ ആശിർവദിച്ചു.
Story Highlights: suresh gopi daughter bhagya suresh wedding video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here