Advertisement

ലോകത്ത് ഏറ്റവും സന്തുഷ്ടരായ പൗരന്‍മാരില്‍ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം

March 21, 2023
Google News 2 minutes Read
Saudi Arabia

ലോകത്ത് ഏറ്റവും സന്തുഷ്ടരായ പൗരന്‍മാരില്‍ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനമെന്ന് സര്‍വേ റിപ്പോര്‍ട്ട്. 32 രാജ്യങ്ങളില്‍ പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സി ‘ഐപിസോസ് ഗ്‌ളോബല്‍’ നടത്തിയ സര്‍വേയിലാണ് സൗദി അറേബ്യക്ക് നേട്ടം.

ഏറ്റവും പുതിയ സര്‍വേ പ്രകാരമാണ് സന്തോഷകരമായ ജീവിതം നയിക്കുന്നവരില്‍ സൗദി പൗരന്‍മാര്‍ ഇടം നേടിയത്. രാജ്യത്ത് നടന്ന സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം പൗരന്‍മാരും ‘വളരെ സന്തോഷം’ എന്നാണ് സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.

സന്തുഷ്ടരായ പൗരന്‍മാരില്‍ ഒന്നാം സ്ഥാനം ചൈനക്കാണ്. സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനവും സന്തുഷ്ടരാണെന്ന് രേഖപ്പെടുത്തി. മൂന്നാം സ്ഥാനം നെതര്‍ലന്‍ഡ്‌സ് നേടി. നാലാം സ്ഥാനം ഇന്ത്യക്കും അഞ്ചാം സ്ഥാനം ബ്രസീലിനുമാണ്.

Read Also: സൗദിയിൽ മലയാളം ഉൾപ്പെടെ നാല് ഭാഷകളിലുള്ള റേഡിയോയ്ക്ക് അനുമതി

32 രാജ്യങ്ങളില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ശരാശരി 73 ശതമാനവും ‘സന്തോഷം’ എന്നാണ് രേഖപ്പെടുത്തിയത്. ആഗോള സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് പോയിന്റ് വര്‍ദ്ധിച്ചതായും സര്‍വേ വ്യക്തമാക്കുന്നു.

സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായുളള ബന്ധത്തില്‍ സംതൃപ്തരാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Story Highlights: Saudi Arabia ranks second for world’s happiest people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here