30 വെള്ളിക്കാശിൻ്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ: കെ.ടി ജലീല്‍

റബറിന്റെ താങ്ങുവില 300 രൂപയാക്കി തന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കെ.ടി ജലീല്‍ എംഎല്‍എ. ബിജെപി തരുന്ന റബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലുണ്ടായിട്ട് വേണ്ടേ എന്നാണ് കെ.ടി ജലീല്‍ ചോദിക്കുന്നത്.(K T Jaleel against bishop mar joseph pamplany)
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്
30 വെള്ളിക്കാശിൻ്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ?
BJP നൽകുന്ന റബറിൻ്റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ട് വേണ്ടേ?
ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി ലഭിച്ചു.
ഇത്തരം സന്ദേശങ്ങള്‍ നിയമലംഘനമാണെന്നും ജനാധിപത്യ വ്യവസ്ഥ തകര്‍ക്കുന്നതാണെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. റബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിക്ക് എംപിയെ നല്‍കാമെന്നായിരുന്നു പാംപ്ലാനിയുടെ പ്രഖ്യാപനം.
Story Highlights: K T Jaleel against bishop mar joseph pamplany
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here