പ്രധാനമന്ത്രിക്കെതിരായ പോസ്റ്റർ; ഡൽഹിയിൽ 100 പേർക്കെതിരെ കേസ്

ഡൽഹിയിൽ പ്രധാനമന്ത്രിക്കെതിരായ പോസ്റ്റർ പത്തിപ്പിച്ച 100 പേർക്കെതിരെ കേസ്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡൽഹി പോലീസ് 100 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നഗരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകൾ പതിച്ചതിന് 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോസ്റ്ററുകളിൽ അച്ചടിശാലയുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല.(Poster against Prime Minister; Case against 100 people in Delhi)
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
പ്രിന്റിംഗ് പ്രസ് ആക്‌ട്, സ്വത്ത് നശിപ്പിക്കൽ നിയമം എന്നി വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തുവെന്ന് സ്‌പെഷ്യൽ സിപി ദീപേന്ദ്ര പഥക് എഎൻഐയോട് പറഞ്ഞു.എഎപി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ഒരു വാനും തടഞ്ഞു. കുറച്ച് പോസ്റ്ററുകൾ പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ദീപേന്ദ്ര പഥക് എഎൻഐയോട് പറഞ്ഞു. മോദിയെ പുറത്താക്കൂ നാടിനെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിലെ വാചകം.
Story Highlights: Poster against Prime Minister; Case against 100 people in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here