Advertisement

ഏകദിനത്തിൽ തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകൾ; സൂര്യകുമാർ യാദവിന് നാണക്കേടിൻ്റെ റെക്കോർഡ്

March 22, 2023
Google News 1 minute Read

ഏകദിനത്തിൽ തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകൾ നേടുന്ന താരമായി സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് സൂര്യ നാണക്കേടിൻ്റെ റെക്കോർഡ് സ്ഥാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കിനു മുന്നിൽ വീണ സൂര്യ ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ആഷ്ടൻ ആഗറിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ചുരുങ്ങിയത് മൂന്ന് മത്സരങ്ങളുള്ള ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഗോൾഡൻ ഡക്ക് ആവുന്ന ആദ്യ താരമെന്ന റെക്കോർഡും ഈ മത്സരത്തോടെ സൂര്യകുമാറിനു ലഭിച്ചു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നാലാം നമ്പറിലാണ് സൂര്യകുമാർ ഇറങ്ങിയത്. ആദ്യ കളിയിൽ സ്റ്റാർക്കിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയ സൂര്യ അടുത്ത കളിയിൽ ബൗൾഡായി. ഇന്ന് ഏഴാം നമ്പരിലാണ് സൂര്യ ഇറങ്ങിയത്. സ്റ്റാർക്ക് അല്ല പന്തെറിഞ്ഞതെങ്കിലും ഇന്നും ആദ്യ പന്തിൽ തന്നെ സൂര്യയുടെ ഇന്നിംഗ്സ് അവസാനിച്ചു. ആഗറിൻ്റെ ക്വിക്കർ ഡെലിവറിയിൽ ബീറ്റണായ താരത്തിൻ്റെ കുറ്റി തെറിക്കുകയായിരുന്നു.

ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായപ്പോൾ പകരം സഞ്ജു സാംസണെ ടീമിൽ പരിഗണിക്കാതിരുന്ന സെലക്ടർമാർക്കെതിരെ നേരത്തെ പ്രതിഷേധ സ്വരങ്ങളുയർന്നിരുന്നു. സൂര്യ മൂന്ന് കളിയിലും ഗോൾഡൻ ഡക്കായതോടെ ഇത് വർധിച്ചിട്ടുണ്ട്.

Story Highlights: suryakumar yadav 3 consecutive golden ducks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here