Advertisement

യുവകഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു

March 22, 2023
1 minute Read
S JAYESH

യുവകഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ്(39) അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷിന് ആശുപത്രിയിൽ നിന്നു തലചുറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ 13നായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം.

മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട്‌ സ്വദേശിയാണ്. സംസ്കാര ചടങ്ങുകള്‍ സ്വദേശമായ തേന്‍കുറിശ്ശി വിളയന്നൂരില്‍ വ്യാഴാഴ്ച രാവിലെ നടക്കും.

Story Highlights: Writer S Jayesh passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top