മാധ്യമ പ്രവര്‍ത്തക സംരക്ഷണ ബില്‍ പാസാക്കി ഛത്തീസ്ഗഢ് നിയമസഭ; ചരിത്ര നിമിഷമെന്ന് ഭൂപേഷ് ബാഗേല്‍

മാധ്യമ പ്രവര്‍ത്തക സംരക്ഷണ ബില്‍ പാസാക്കി ഛത്തീസ്ഗഢ് നിയമസഭ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആണ് ബില്‍ അവതരിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും അക്രമങ്ങള്‍ തടയാനുമാണ് ബില്ലെന്ന് ഭൂപേഷ് ഭാഗേല്‍ വ്യക്തമാക്കി. (Chhattisgarh Assembly passes bill for protection of mediapersons)
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് സഭയില്‍ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന ബിജെപി ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം തളളപ്പെടുകയായിരുന്നു. 2018 ല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന ബില്‍ വാഗ്ദാനം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണം തടയുന്നതിനും മാധ്യമ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതുമാണ് ബില്‍.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ബില്‍ കൊണ്ടുവന്നതെന്ന് ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ഇങ്ങനെയൊരു നിയമനിര്‍മാണത്തിനായി സുപ്രിംകോടതി ജസ്റ്റിസ് അഫ്താബ് അലാമിന്റെ നേതൃത്വത്തില്‍ 2019ല്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടെ പരിഗണിച്ച് കൂടിയാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ഇത് സുവര്‍ണലിപികളില്‍ എഴുതി വയ്‌ക്കേണ്ട ഒരു ചരിത്രമുഹൂര്‍ത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Chhattisgarh Assembly passes bill for protection of mediapersons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here