Advertisement

ട്രംപിനെ അറസ്റ്റ് ചെയ്യിച്ച് എ ഐ; ട്വിറ്ററില്‍ പ്രചരിക്കുന്ന അറസ്റ്റ് ചിത്രങ്ങള്‍ വന്ന വഴി

March 23, 2023
Google News 7 minutes Read
Donald Trump arrest photos are fake, generated with AI

പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന്റെ പരാതി ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ചൂടുപിടിച്ചിരിക്കെ ട്വിറ്ററില്‍ ഡൊണാള്‍ഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി ദൃശ്യങ്ങള്‍ പ്രചരിച്ചു. കൈയാമമണിയിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ട്രംപിനെ ബലമായി വലിച്ചുകൊണ്ടുപോകുന്ന രണ്ട് മൂന്ന് പോസുകളിലുള്ള ചിത്രങ്ങള്‍. ട്രംപിന്റെ മുഖത്ത് നിസഹായതയും അമര്‍ഷവും വാശിയുമൊക്കെയുണ്ട്. ട്രംപിനെ നീക്കുന്നതിനായി ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിക്കുകയാണ്. ഈ ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളവയല്ലെന്ന് ആരും പറയില്ല. സംഭവിച്ചേക്കാവുന്ന യാഥാര്‍ത്ഥ്യത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നതെന്ന് കാണുന്ന ഓരോരുത്തര്‍ക്കും തോന്നുന്ന ചിത്രങ്ങള്‍. പക്ഷേ ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. എങ്കില്‍പ്പിന്നെ ഒറിജിനല്‍ എന്ന് എല്ലാവര്‍ക്കും തോന്നിയ ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ എവിടെ നിന്ന് വന്നു? മറ്റാരുമല്ല, ഈ കളികള്‍ക്കെല്ലാം പിന്നില്‍ എ എ തന്നെയാണ്. (Donald Trump arrest photos are fake, generated with AI)

ട്രംപ് ലൈംഗികാരോപണം നേരിട്ട് വിവാദങ്ങളില്‍ നിറയവേ ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് എങ്ങനെയായിരിക്കുമെന്ന് എഐയുടെ സഹായത്തോടെ ഒരാള്‍ ഭാവന ചെയ്തതാണ് കുഴപ്പം മുഴുവന്‍ ഉണ്ടാക്കിയത്. ജേര്‍ണലിസ്റ്റ് എലിയറ്റ് ഹിഗിന്‍സാണ് എ ഐയെ കൊണ്ട് ട്രംപ് അറസ്റ്റിലാക്കുന്ന ചിത്രങ്ങള്‍ ഉണ്ടാക്കിപ്പിച്ചത്. ഇത് താന്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ചവയാണെന്ന് ട്വിറ്ററിലൂടെ ഹിഗിന്‍സ് കൃത്യമായി പറഞ്ഞിരുന്നു.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

എന്നാല്‍ ഇത് വളരെ വേഗത്തില്‍ ട്വിറ്ററിനെ ഇളക്കി മറിയ്ക്കുന്ന ഒരു ട്രെന്‍ഡ് തന്നെയായി മാറി. എ ഐയെ കൈകാര്യം ചെയ്യാനറിയുന്ന നിരവധി പേര്‍ തങ്ങളുടെ ഭാവന പ്രകാരം ട്രംപിന്റെ അറസ്റ്റ് നിര്‍മിതബുദ്ധിയിലൂടെ നിര്‍മിച്ചു. പോസ്റ്റുകളുടെ എണ്ണം കൂടിയതോടെ സത്യമേത്, ഭാവനയേതെന്ന് തിരിച്ചറിയാത്ത അവസ്ഥയുണ്ടായി. തെറ്റായ ക്യാപ്ഷനോടെ പ്രചരിച്ച അറസ്റ്റ് ചിത്രങ്ങള്‍ പലരിലും ആശയക്കുഴപ്പവും സൃഷ്ടിച്ചു. എന്തായാലും എഐ നിര്‍മിക്കുന്ന യഥാര്‍ത്ഥമെന്ന് തോന്നുന്ന ഈ ചിത്രങ്ങളും സാങ്കേതികവിദ്യയും സാര്‍വത്രികമാകുന്നത് ചില ധാര്‍മിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.

Story Highlights: Donald Trump arrest photos are fake, generated with AI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here