Advertisement

രാഹുലിനെതിരായ വിധി: രാഷ്ട്രപതിയെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്

March 23, 2023
Google News 3 minutes Read
Kharge, other Cong leaders meet to discuss court verdict against Rahul Gandhi

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്. വിഷയത്തില്‍ നാളെ പത്ത് മണിക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുമെന്നാണ് വിവരം. തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തും. (Kharge, other Cong leaders meet to discuss court verdict against Rahul Gandhi)

മോദി സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഗാന്ധിയ്ക്ക് സൂറത്ത് കോടതി തടവ് ശിക്ഷ വിധിച്ചത്. വിധിയ്ക്ക് പിന്നാലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നു.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് എഐസിസി അറിയിച്ചു. വിമര്‍ശനങ്ങളെ കേന്ദ്രം ഭയപ്പെടുന്നു എന്നതിന് തെളിവായാണ് രാഹുലിനെതിരായ വിധിയെ കാണുന്നതെന്നും എഐസിസി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, മനു അഭിഷേക് സിംഗ്വി എന്നിവരാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read Also: ‘രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ വിധി പ്രഥമദൃഷ്ട്യാ തന്നെ ചോദ്യം ചെയ്യപ്പെടാവുന്നത്’; നിയമപരമായി നേരിടുമെന്ന് എഐസിസി

മോദി സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഗാന്ധിയ്ക്ക് സൂറത്ത് കോടതി തടവ് ശിക്ഷ വിധിച്ചത്. രാഹുലിനെതിരായ വിധി പ്രഥമദൃഷ്ട്യാ തന്നെ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് എഐസിസി നേതാക്കള്‍ പറഞ്ഞു. മാനഹാനി ഉണ്ടയ വ്യക്തിയ്ക്ക് നേരിട്ടാണ് സാധാരണ ക്രിമിനല്‍, മാനനഷ്ട കേസുകള്‍ നല്‍കാവുന്നത്. ഭയാശങ്കയില്ലാതെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. വിമര്‍ശനങ്ങളെ തടയാന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും പയറ്റുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍, ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 499, 500 പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിനായി 30 ദിവസത്തെ സമയം നല്‍കി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Story Highlights: Kharge, other Cong leaders meet to discuss court verdict against Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here