Advertisement

‘നികുതിയും പിഴയും രണ്ടാണെന്ന് അറിഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ’; ‘എംവിഡി ടാര്‍ഗറ്റ്’ വാര്‍ത്തയ്ക്കുനേരെ ധനമന്ത്രി

March 23, 2023
Google News 4 minutes Read
Minister K N Balagopal Facebook post on news about MVD target

1000 കോടി പിരിച്ചെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് ടാര്‍ഗറ്റ് നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് തുറന്നടിച്ചതിന് പിന്നാലെ നിര്‍ദേശം വിശദീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി (Tax) യും പിഴ ( Fine, Non- Tax) യും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാല്‍ ഒറ്റ വരിയില്‍ തീരാവുന്ന പ്രശ്‌നമെ ഈ വാര്‍ത്തക്കുള്ളൂവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി പറഞ്ഞു. നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്നാണ് നിര്‍ദേശം നല്‍കിയിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ( Minister K N Balagopal Facebook post on news about MVD target)

ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി 1000 കോടി രൂപ പിരിച്ചെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എംവിഡി ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു. ഇത് വ്യാജവാര്‍ത്തയാണെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നികുതി (Tax) യും പിഴ ( Fine, Non- Tax) യും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാല്‍ ഒറ്റ വരിയില്‍ തീരാവുന്ന പ്രശ്‌നമെ ഈ വാര്‍ത്തക്കുള്ളൂ.
നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്ന് വകുപ്പു തലത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുമ്പോള്‍ അത് ആളുകളെ റോഡില്‍ തടഞ്ഞു നിര്‍ത്തി നടത്തുന്ന ‘പിഴപ്പിരിവ്’ ആണെന്ന് തെറ്റായി ധരിക്കുമ്പോഴാണ് വാര്‍ത്തയും തെറ്റാകുന്നത്.
വസ്തുത അതാണ്.

Story Highlights: Minister K N Balagopal Facebook post on news about MVD target

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here