Advertisement

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലി ശല്യം രൂക്ഷം; കൊല്ലാനാകാതെ പൂജാരിമാര്‍

March 23, 2023
Google News 3 minutes Read
Rats giving sleepless nights to puri jagannath temple authorities

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ എലി ശല്യം പൂജാരിമാരുടെ ഉറക്കം കെടുത്തുന്നു. എലികള്‍ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തികളുടെ വസ്ത്രങ്ങളും പൂജാ സാധനങ്ങളും കരണ്ട് തിന്നുന്നു. എലികളെ കൊല്ലാനുള്ള മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ അവ ക്ഷേത്രത്തിന് അകത്ത് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ക്ഷേത്രപൂജാരിമാരുടെ വാദം. കാരണം ‘ഭഗവാന്‍റെ നിദ്രയ്ക്ക് ഭംഗം’ വരുമെന്നാണ് അവരുടെ വാദമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.(Rats giving sleepless nights to puri jagannath temple authorities)

പൂജാരിമാർ ഇപ്പോൾ വിഗ്രഹങ്ങളെ എലികളില്‍ നിന്നും സംരക്ഷിക്കാന്‍ സ്റ്റീൽ ഗ്രിൽ വേണമെന്നാണ് പറയുന്നത്. ഒടുവില്‍ എലി പിടിക്കാന്‍ ശർക്കര ചേർത്ത ഇടുങ്ങിയ തലയുള്ള കുടങ്ങൾ ഉപയോഗിക്കും. എലികളെ ആകര്‍ഷിക്കാനായാണ് കുടങ്ങളില്‍ ശര്‍ക്കര വയ്ക്കുന്നത്. ഇതിനകത്ത് കയറിയ എലികളെ പിന്നാട് പുറത്ത് തുറന്ന് വിടുമെന്നും ക്ഷേത്ര ഉദ്യോഗസ്ഥര്‍ പറയുന്നു.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ക്ഷേത്രപരിസരത്തും ക്ഷേത്രത്തിനകത്തും എലികൾ ഓടി നടക്കുന്നത് പൂജാദികർമങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും പൂജാരിമാര്‍ പരാതിപ്പെടുന്നു. യന്ത്ര സഹായത്താല്‍ എലികളെ തുരത്താന്‍ ശ്രമിച്ചു. വലിയൊരു ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രമാണ് വച്ചത്. ശബ്ദം എലികളെ ഭയപ്പെടുത്തുമെന്നാണ് ഓപ്പറേറ്റര്‍ പറഞ്ഞത്. എന്നാല്‍. ശബ്ദം ദൈവങ്ങളുടെ നിദ്രയ്ക്ക് ഭംഗം വരുത്തുമെന്നതിനാല്‍ അതും വേണ്ടെന്ന് വച്ചെന്ന് ക്ഷേത്രത്തിന്‍റെ അഡ്മിനിസ്ട്രേറ്റർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Story Highlights: Rats giving sleepless nights to puri jagannath temple authorities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here