Advertisement

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

March 23, 2023
3 minutes Read
Two Drunk Passengers Onboard Dubai Mumbai IndiGo Flight Create Ruckus

ദുബായി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍. മദ്യപിച്ച് വിമാനത്തില്‍ വച്ച് ബഹളമുണ്ടാക്കിയതിന് എയര്‍ലൈന്‍ ജീവനക്കാരുടെ പരാതിയിലാണ് മുംബൈ സഹാര്‍ പൊലീസിന്റെ നടപടി.(Two Drunk Passengers Onboard Dubai Mumbai IndiGo Flight Create Ruckus)

നലസോപാരയിലെ ജോണ്‍ ജി ഡിസൂസ (49), കോലാപ്പൂരിലെ മാന്‍ബെറ്റില്‍ നിന്നുള്ള ദത്താത്രയ് ബാപ്പര്‍ദേക്കര്‍ (47) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ദുബായില്‍ ജോലി ചെയ്യുന്നതിനിടെ അവധിക്ക് നാട്ടിലെത്താനുള്ള യാത്രയിലായിരുന്നു. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also: റമദാൻ: യുഎഇയിൽ തടവുകാർക്ക് മോചനം; മോചിതരാകുന്നവരിൽ ഇന്ത്യക്കാരും

മദ്യപിച്ച് ബഹളമുണ്ടാക്കിയത് സഹയാത്രികര്‍ എതിര്‍ത്തപ്പോള്‍ അവരെയും പ്രതികള്‍ അസഭ്യം പറഞ്ഞു. തടയാനെത്തിയതോടെ ജീവനക്കാരെയും അധിക്ഷേപിച്ചു. വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതില്‍ ഈ വര്‍ഷം ഇത് ഏഴാമത്തെ സംഭവമാണ്.

Story Highlights: Two Drunk Passengers Onboard Dubai Mumbai IndiGo Flight Create Ruckus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top