Advertisement

‘മോദി സർക്കാർ ബ്രിട്ടീഷുകാരേക്കാൾ അപകടകാരികൾ’ ; രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ കെജ്‌രിവാൾ

March 24, 2023
Google News 2 minutes Read
aravind kejriwal

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ന് വൈകീട്ട് ഡൽഹി നിയമസഭയ്ക്ക് മുമ്പിൽ വെച്ച്‌ സംസാരിക്കവേയാണ് വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.

‘നമ്മുടെ പിതാക്കൾ ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ പോരാടി. പക്ഷേ ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബ്രിട്ടീഷുകാരേക്കാൾ അപകടകാരികളാണ്. ഇത് കോൺഗ്രസിന്റെ മാത്രം പോരാട്ടമല്ല, രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്’ കെജ്‌രിവാൾ പറഞ്ഞു.

ഇതിനിടെ ‘ലോക്‌സഭയിൽനിന്ന് രാഹുൽ ഗാന്ധിയെ പുറത്താക്കിയത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യം കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ്. അവർ രാജ്യത്തെ ഭീതിയിൽ നിർത്തിയിരിക്കുകയാണ്. അഹങ്കാരം നിറഞ്ഞ അധികാരത്തിനെതിരെ 130 കോടി ജനങ്ങൾ ഒന്നിച്ചുനിൽക്കണം’ കെജ്‌രിവാൾ പ്രതികരിച്ചു.

രാജ്യത്ത് സംഭവിക്കുന്നത് അത്യധികം അപകടകരമായ കാര്യമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‘പ്രതിപക്ഷത്തെ ഒഴിവാക്കി ഒരു രാജ്യം, ഒരു പാർട്ടിയെന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. ഇതിനെയാണ് സ്വേച്ഛാധിപത്യമെന്ന് പറയുക. രാജ്യത്തെ പൗരന്മാരോട് എനിക്ക് പറയാനുള്ളതിതാണ്, ഒന്നിച്ച് മുന്നേറണം, നമുക്ക് ജനാധിപത്യത്തെ സംരക്ഷിക്കണം, രാജ്യത്തെ രക്ഷിക്കണം’ അദ്ദേഹം വാർത്താസമ്മേളനം പങ്കുവെച്ചുള്ള ട്വീറ്റിനൊപ്പം കുറിച്ചു.

അതിനിടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടി. പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയ്യാറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.

Story Highlights: ‘Arrogant dictator, illiterate’: Arvind Kejriwal as Rahul Gandhi disqualified

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here