Advertisement

‘ബയോമൈനിങ് ഉപകരാറില്‍ ഒപ്പിട്ടതില്‍ ഒരു തെറ്റുമില്ല, എല്ലാം സൗഹൃദത്തിന്റെ പേരില്‍’; ന്യായീകരിച്ച് എന്‍ വേണുഗോപാല്‍

March 24, 2023
3 minutes Read
Congress leader N Venugopal on Brahmapuram biomining sub-contract

ബ്രഹ്‌മപുരത്ത് ബയോമൈനിങ് ഉപകരാറില്‍ സാക്ഷിയായി ഒപ്പിട്ടതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാല്‍. തന്റെ മകനും ഉപകരാര്‍ നേടിയ കമ്പനി ഉടമയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണെന്നാണ് എന്‍ വേണുഗോപാല്‍ പറയുന്നത്. ബയോമൈനിങ് ഉപകരാറില്‍ ഒപ്പിട്ടതില്‍ ഒരു തെറ്റുമില്ല. വിവാദത്തില്‍ തന്റെ മകന്‍ വി വിഘനേഷ് പ്രതികരിക്കാനില്ലെന്നും എന്‍ വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Congress leader N Venugopal on Brahmapuram biomining sub-contract)

‘മകന്‍ ഒപ്പിട്ടോ ഇല്ലയോ എന്ന ഉറപ്പില്ല. അതിനെക്കുറിച്ച് അവനോട് ചോദിക്കാനുമില്ല. കാരണം ഒരു കരാറില്‍ സാക്ഷി ആയി ഒപ്പിടുന്നത് ഒരിക്കലും തെറ്റല്ല. മകനും കമ്പനി ഉടമയും സുഹൃത്തുക്കളാണ്. സൗഹൃദത്തിന്റെ പേരില്‍ ഒപ്പിടുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ല’. എന്‍ വേണുഗോപാല്‍ പറഞ്ഞു.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന് അകത്ത് തന്നെ നടക്കുന്ന ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തന്റെ മരുമകനെതിരെയാണ് നിലവില്‍ ആരോപണങ്ങള്‍ ഉയരുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു കോണ്‍ഗ്രസ് നേതാവാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍ എന്ന് താന്‍ അറിഞ്ഞു എന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതി നല്‍കും. ഈ കാര്യങ്ങള്‍ പ്രതിപക്ഷ നേതാവായ വിഡി സതീശനെയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചെന്നും എന്‍ വേണുഗോപാല്‍ പറഞ്ഞിരുന്നു.

Story Highlights: Congress leader N Venugopal on Brahmapuram biomining sub-contract

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top