രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി
March 24, 2023
2 minutes Read
രാഹുൽഗാന്ധിക്കെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി. കൽപ്പറ്റ കനറാ ബാങ്ക് പരിസരത്തുനിന്ന് ഡിസിസി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ആരംഭിച്ച ഉടനായിരുന്നു തമ്മിൽത്തല്ല്.
Read Also: ‘ബിജെപിക്ക് രാഹുൽ ഗാന്ധിയെ എത്രത്തോളം ഭയമുണ്ടെന്ന് ഇപ്പോൾ മനസിലാകുന്നു’ : എം.കെ സ്റ്റാലിൻ
ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് സെക്രട്ടറി സാലി റാട്ടക്കൊല്ലിയും കെപിസിസി അംഗം പി പി ആലിയും തമ്മിലാണ് സംഘർഷമുണ്ടായത്. ചാനലുകൾ ദൃശ്യം ചിത്രീകരിക്കുമ്പോൾ മുന്നിൽ നിൽക്കാനായാണ് നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലിയത്. ടി സിദ്ദീഖ് എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു മർദനം.
Story Highlights: Congress leaders and workers clash in Kalpetta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement