എയർപോഡിലും പാത്രത്തിനുള്ളിൽ ഘടിപ്പിച്ചും സ്വർണം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വർണവുമായി മൂന്ന് പേർ പിടിയിൽ. മൂന്ന് പേരിൽ നിന്നായാണ് ഒരു കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. കാളികാവ് സ്വദേശി നൂറുദ്ദീൻ, കാസർഗോഡ് സ്വദേശി അബ്‌ദുൾ സലാം, പുതുപ്പാടി സ്വദേശി ഹുസെെൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് നൂറുദ്ദീനിൽ നിന്ന് പിടിച്ചെടുത്തത്. എയർപോഡിനുള്ളിലും ബെൽറ്റിനുള്ളിലും പാത്രത്തിനുള്ളിൽ ഘടിപ്പിച്ച രൂപത്തിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
28ഗ്രാം തൂക്കം വരുന്ന ചെറിയ പാക്കറ്റുകളിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് ഹുസെെനിൽ നിന്ന് പിടികൂടിയത്.
Read Also: കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം
Story Highlights: Gold worth Rs 1 crore 50 lakhs seized at Karipur airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here