ആദ്യ ത്രീഡി റോക്കറ്റ് വിക്ഷേപിച്ചു; ഭ്രമണപഥത്തിലെത്താനായില്ല, തകർന്നുവീണു

ത്രീഡി പ്രിന്റ് ചെയ്ത ഭാഗങ്ങൾ കൊണ്ടുള്ള ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചു. എന്നാൽ ഭ്രമണപഥത്തിലെത്താനാകാതെ റോക്കറ്റ് അത്‍ലാന്റിക് സമുദ്രത്തിൽ തകർന്നുവീണു. റിലേറ്റിവിറ്റി സ്‌പേസിന്റെ ടെറാൻ 1 വിക്ഷേപണമാണ് പരാജയപ്പെട്ടത്.
200 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥം ലക്ഷ്യമാക്കി ഫ്ലോറിഡയിലെ കേപ് കാർണിവൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് കുതിച്ചുയർന്നെങ്കിലും വിക്ഷേപണ ശേഷമുള്ള രണ്ടാംഘട്ടം പരാജയമാകുകയായിരുന്നു. ഭ്രമണപഥത്തിലെത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും ഉദ്ദേശിച്ച മര്‍ദത്തിലെത്താന്‍ റോക്കറ്റിന് സാധിച്ചതിനാല്‍ വിക്ഷേപണം വിജയം തന്നെയെന്ന് കമ്പനി വിശദീകരിച്ചു.
110 അടി ഉയരമുള്ള റോക്കറ്റിന്റെ എൻജിനുകൾ ഉൾപ്പെടെ 85 ശതമാനവും കാലിഫോർണിയയിലെ കമ്പനി ആസ്ഥാനത്തുള്ള കൂറ്റൻ ത്രീഡി പ്രിന്റർ ഉപയോഗിച്ചാണ് നിർമിച്ചത്. അതേസമയം മെയിന്‍ എന്‍ജിന്‍ കട്ടോഫിലൂടെയും സ്‌റ്റേജ് സെപ്പറേഷനിലൂടെയും വിക്ഷേപണം കടന്നുപോയതായും ഫ്ലൈറ്റ് ഡേറ്റ വിലയിരുത്തിയ ശേഷം വരും ദിവസങ്ങളില്‍ മറ്റു വിവരങ്ങളറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
Story Highlights: Launch debut of 3D-printed rocket ends in failure, no orbit