കോടതി സമുച്ചയത്തിൽ ഭാര്യയുടെ നേർക്ക് ഭർത്താവിന്റെ ആസിഡ് ആക്രമണം

കോയമ്പത്തൂരിൽ കോടതി സമുച്ചയത്തിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം. രാമനാഥപുരം കാവേരി നഗർ സ്വദേശിനി കവിത(33)യ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കവിതയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് അഭിഭാഷകർക്ക് കൂടി പരുക്കേറ്റു.
ഒരു കേസിന്റെ വാദം കേൾക്കാനായിരുന്നു കവിത ഇന്ന് കോടതിയിൽ എത്തിയത്. കോടതിയിൽ വെച്ച് യുവതിയുമായി ഭർത്താവ് ശിവകുമാർ ആദ്യം തർക്കത്തിലേർപ്പെടുകയും തുടർന്ന് കയ്യിൽ കരുതിയിരുന്ന കുപ്പിയിലെ ആസിഡ് ഒഴിക്കുകയുമായിരുന്നു. പിന്നാലെ ഒരു സംഘം അഭിഭാഷകർ ശിവകുമാറിനെ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read Also: അഞ്ചാം ക്ലാസുകാരിയെ സ്‌കൂൾ പ്യൂണും സംഘവും കൂട്ട ബലാത്സംഗം ചെയ്തു
കവിതയെ ഉടൻ കോയമ്പത്തൂർ മെഡിക്കൽ കോളേജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
Story Highlights: Man throws acid on wife at Coimbatore court complex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here