Advertisement

ചോരയൊലിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ; തിരുവനന്തപുരത്തെ പ്രതിഷേധത്തിൽ നിരവധി പേർക്ക് പരുക്ക്

March 24, 2023
2 minutes Read
thiruvananthapuram congress protest turns violent

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. തിരുവനന്തപുരത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ( thiruvananthapuram congress protest turns violent )

പ്രതിഷേധക്കാരെ രാജഭവന് സമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസ് ലാത്തി വീശി. പ്രവർത്തകരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘര്ഷത്തിന് അയവ് വന്നത്.

തിരുവനന്തപുരം ജില്ലയിൽ വിവിധ ഇടങ്ങളിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. പാറശ്ശാലയിൽ റോഡ് ഉപരോധിച്ചു. വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വായ മൂടിക്കെട്ടിയായിരുന്നു പ്രകടനം

Story Highlights: thiruvananthapuram congress protest turns violent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top