രാഹുലിനെതിരെയുള്ള നടപടി ഭരണഘടനാപരം, ലോക്സഭയിൽ ചട്ടങ്ങളുണ്ട്; വി മുരളീധരൻ

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി ഭരണഘടനാപരമെന്നും ലോക്സഭയിൽ ചട്ടങ്ങളുണ്ടെന്നും അത് പ്രകാരമണ് അയോഗ്യനാക്കിയതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കയതിന് പിന്നാലെ ഫേസ്ബുക്ക് വിഡിയോയിലൂടെ പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ. (V Muraleedharan against rahul gandhi)
രാഹുലിന് മാത്രമായി ഭരണഘടന ഒരു പരിരക്ഷയും നൽകുന്നില്ല. അയോഗ്യനാക്കുന്നത് ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ഭരണഘടനാ നടപടി മാത്രമാണെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു.
കോടതി വിധിക്ക് എതിരെ തെരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യൻ ഭരണഘടനയേയും വെല്ലുവിളിക്കുയാണ്. പക്വതയില്ലാത്ത പ്രസ്താവനകളാണ് രാഹുലിനെ ഈ സ്ഥിതിയിൽ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക സമുദായത്തോടും രാജ്യത്തെ ജനങ്ങളോടും മാപ്പ്പറയണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
പിന്നാക്ക സമുദായത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. മുൻപും മാന്യതയില്ലാത്ത പ്രസ്താവനകൾ രാഹുലിൽ നിന്ന് രാജ്യം കേട്ടതാണ്. 2019 ലോകസഭ തെരഞ്ഞെടുപ്പിൽ കാവൽക്കാരൻ കള്ളനെന്ന പരാമർശത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ടുപോയത് കോടതി ഇടപെട്ടതുകൊണ്ടുമാത്രമാണ്. ഇനിയെങ്കിലും അവിവേകം നിറഞ്ഞ പ്രസ്താവനകൾ നടത്താതിരിക്കാൻ രാഹുൽ ജാഗ്രത കാണിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.
Story Highlights: V Muraleedharan against rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here