താര സമ്പന്നം ഈ വിവാഹം; ആശ ശരത്തിന്റെ മകളുടെ വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ വൈറല്‍

ഈയടുത്ത് സോഷ്യല്‍ മിഡിയ കണ്ട ആഢംബര വിവാഹമായിരുന്നു നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹം. എറണാകുളം ആലുവയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹ ചടങ്ങുകള്‍. മലയാളത്തിലെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു.(Asha Sharath’s daughter Uthara’s reception pics viral)
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ആദിത്യ മേനോന്‍ ആണ് ഉത്തരയെ വിവാഹം ചെയ്തത്. കൊച്ചിയിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മുംബൈയില്‍ ജൂഹു ബീച്ചിന് സമീപമായിരുന്നു റിസപ്ഷന്‍. മുംബൈയിലെ ഹോട്ടലില്‍ വച്ച് നടന്ന റിസപ്ഷന്‍ ചിത്രങ്ങളും വിഡിയോയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. റസൂല്‍ പൂക്കുട്ടി അടക്കമുള്ള പ്രമുഖര്‍ മുംബൈയില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്തിരുന്നു.

സ്വര്‍ണ കസവു നിറമുള്ള സാരിയും പിങ്ക് നിറമുള്ള കരയും അതിനിണങ്ങുന്ന ബ്ലൗസും അണിഞ്ഞായിരുന്നു ഉത്തര റിസപ്ഷന്‍ ചടങ്ങില്‍ തിളങ്ങിയത്. പച്ചയും പിങ്കും കലര്‍ന്ന നിറത്തിലുള്ള പട്ടുസാരിയായിരുന്നു ആശ ശരത്ത് ധരിച്ചത്. സാരിക്ക് അനുയോജ്യമായ പരമ്പരാഗത മോഡലിലുള്ള സ്വര്‍ണാഭരണങ്ങളും ഉത്തര റിസപ്ഷന്‍ ചടങ്ങില്‍ ധരിച്ചിരുന്നു. റിസപ്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പം വിഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.


2022 ഒക്ടോബര്‍ 23നായിരുന്നു ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം നടന്നത്. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ മമ്മൂട്ടി, സുരേഷ് ഗോപി, രഞ്ജി പണിക്കര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. 2021 ലെ മിസ് കേരള റണ്ണര്‍ ആപ്പായിരുന്ന ഉത്തര മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഖെദ്ദ’ എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Story Highlights: Asha Sharath’s daughter Uthara’s reception pics viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here