Advertisement

ബഹ്‌റൈനിലെ കേരള കാത്തലിക്ക് അസോസിയേഷന്‍ ലേഡീസ് വിങ്ങിന് പുതിയ ഭരണസാരഥികള്‍

March 25, 2023
Google News 2 minutes Read
Kerala Catholic Association Ladies Wing of Bahrain new administrators

ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭരണസാരഥികള്‍. ജൂലിയറ്റ് തോമസ് കണ്‍വീനറായും സിമി ലിയോ പ്രസിഡന്റുമായുള്ള ഭരണസമിതി മാര്‍ച്ച് 23ന് കെ സി യില്‍ വച്ച് നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഭരണ സാരഥ്യം ഏറ്റെടുക്കുമെന്ന് കെസിഎ ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ലേഡീസ് വിംഗ് ജനറല്‍ സെക്രട്ടറി റിട്ടു ജെയ്‌സണ്‍, ട്രഷറര്‍ സിബി ബാബു, വൈസ് പ്രസിഡന്റുമാരായ ഷേര്‍ളി ആന്റണി, ശീതള്‍ ജിയോ, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിമാരായ മാഗി വര്‍ഗീസ്, മെബി ഫിലിപ്പ്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറിമാരായ അലിന്‍ ജോഷി, എല്‍മി വിന്‍സന്റ്, ബിന്ദു ഷൈന്‍, രചന ബിജു,മെമ്പര്‍ഷിപ്പ് സെക്രട്ടറി ജൂലി ഷിജു, സ്‌പോര്‍ട്‌സ് സെക്രട്ടറി മരിയ ജിബി എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. (Kerala Catholic Association Ladies Wing of Bahrain new administrators)

Story Highlights: Kerala Catholic Association Ladies Wing of Bahrain new administrators

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here