Advertisement

‘എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്’; ഖുശ്ബുവിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്

March 25, 2023
7 minutes Read
Khushbu Sundar rahul gandhi

രാ​ഹുൽ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് സമാനമായ പരാമർശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റാണ് കോൺ​ഗ്രസ് നേതാക്കളുൾപ്പെടെ പങ്കുവെച്ചിട്ടുള്ളത്. ‘എല്ലാ കള്ളന്മാർക്കും എങ്ങനെ പൊതുവായ മോദി എന്ന പേരു വന്നു’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 2019ലെ ഈ പരാമർശത്തിന്റെ പേരിലാണ് രാഹുലിന് സൂറത്ത് കോടതി ശിക്ഷ വിധിച്ചത്.

2018ൽ ഖുശ്ബു കോൺ​ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമർശനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ ട്വീറ്റ്. നിരവധി പേരാണ് ഖുശ്ബുവിന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നത്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അം​ഗവുമായ ഖുശ്ബുവിനെതിരെ ഇതിന്റെ പേരിൽ കേസെടുക്കാൻ ​ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോ എന്നും കോൺ​ഗ്രസ് നേതാക്കൾ ചോദിക്കുന്നുണ്ട്.

അതേസമയം രാ​ഹുൽ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. നിരവധി നേതാക്കളാണ് രാഹുലിന് പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുല്‍ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും .

ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം.എംപി സ്ഥാനത്തുനിന്ന് അയോഗ്യനായ ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനമാണിത്.സൂറത്ത് കോടതി വിധിക്കെതിരെ മേല്‍ കോടതിയെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും. സൂറത്ത് കോടതിയുടെ ശിക്ഷവിധി മേല്‍കോടതി സ്റ്റേ ചെയ്താല്‍ മാത്രമേ രാഹുലിന് അയോഗ്യത നീങ്ങൂ.

Story Highlights: Khushbu Sundar’s old tweet viral as Rahul Gandhi convicted, disqualified

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top