സൗദിയില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യത; മൂന്ന് ദിവസം മഴ മുന്നറിയിപ്പ്

സൗദി അറേബ്യയിലെ വിവിധ പ്രവശ്യകളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകട സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.(Rain with thunder and dust storm in Saudi Arabia)
സൗദിയിലെ പടിഞ്ഞാറന്‍ പ്രവശ്യയില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ മഴ അനുഭവപ്പെടും. തുടര്‍ച്ചയായി മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെളളം നിറയാന്‍ സാധ്യതയുണ്ട്. തായിഫ്, അല്‍അര്‍ദിയാത്ത്, തുര്‍ബ, റാനിയ, അല്‍ മുവൈഹ്, ഖുലൈസ്, അല്‍ കാമില്‍, അല്‍ജുമും, ബഹ്‌റ, അല്‍ലെയ്ത്, അല്‍ഖുന്‍ഫുദ തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. ജിദ്ദ, റാബിഗ് എന്നിവിടങ്ങില്‍ പൊടിക്കാറ്റും ചാറ്റല്‍ മഴയും ശത കാറ്റും അനുഭവപ്പെടും.
റിയാദ് പ്രവശ്യയിലെ അല്‍ഖര്‍ജ്, വാദി അല്‍ ദവാസിര്‍, സുലൈ, അഫീഫ്, അല്‍ ദവാദ്മി, ഷഖ്‌റ, അല്‍സുല്‍ഫി, അല്‍മജ്മഅ, അല്‍ഖുവയ്യ എന്നിവിങ്ങെളിലും കാലാവസ്ഥയില്‍ മാറ്റം ദൃശ്യമാകും.
Read Also: സൗദിയിലേക്കുള്ള വിവിധ വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നത് ഇനി വിഎഫ്എസ് വഴി മാത്രം
അല്‍ഖാത്, ഹോതാ ബാനി തമീം, അല്‍ അഫ്‌ലാജ്, താദിഖ്, റമ, അല്‍മുസാഹിമിയ, അല്‍ദിരിയ, ധുര്‍മ്മ, ഹുറൈമില, അല്‍ദലം എന്നിവിടങ്ങളിലെ ചെറു കനാലുകളില്‍ വെളളം നിറഞ്ഞ് കവിയാന്‍ ഇടയുണ്ട്. ഇവിടങ്ങളില്‍ വിനോദത്തിന് പോകരുതെന്നും നീന്താന്‍ വെളളത്തില്‍ ഇറങ്ങരുതെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
Story Highlights: Rain with thunder and dust storm in Saudi Arabia