പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് സൂററ്റിലെ ഒരു ജഡ്ജി വിചാരിക്കേണ്ടി വന്നല്ലോ; ജോയ് മാത്യു

രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യതയാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. അതിനിടയിൽ വിഷയത്തിൽ വിമർശനവുമായി നടൻ ജോയ് മാത്യു രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമർശിച്ചത്. പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് സൂററ്റിലെ ഒരു ജഡ്ജി വിചാരിക്കേണ്ടി വന്നല്ലോ എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്.(A judge in Surat had come for unity of the opposition- Joy Mathew)
അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടായത് പ്രതികാര നടപടിയാണെന്നും ഇതിൽ പ്രതിഷേധിച്ച് സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും കെ പി സി സി നേതൃത്വം അറിയിച്ചു. എ ഐ സി സി ആഹ്വാനപ്രകാരം ഇന്ന് തലസ്ഥാന നഗരിയിലും ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Read Also: കർണാടകയിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച; ഒരാൾ കസ്റ്റഡിയിൽ
അതേസമയം രാഷ്ട്രിയ വിത്യാസമില്ലാതെ പ്രതീക്ഷയോടെ ആ നക്ഷത്രത്തെ നോക്കിയ ദിവസമായിരുന്നു ഇന്നലെയെന്ന് നടൻ ഹരീഷ് പേരടി കുറിച്ചു. ഇന്നലെ 24/3/2023 ന് ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നക്ഷത്രം സ്വയം വീണ്ടും ഉദിച്ച ദിവസം.
രാഷ്ട്രീയ വ്യത്യാസമില്ലാതെ സാധാരണ ജനങ്ങളും പ്രതിപക്ഷ നേതാക്കാളും പ്രതീക്ഷയോടെ ആ നക്ഷത്രത്തെ നോക്കിയ ദിവസമായിരുന്നെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഈ ദിവസത്തെ അതിന്റെ ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടത് ഭരണഘടനയെ വിശ്വസിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയും ധർമ്മമാണ്.
നിർമ്മിത കള്ളങ്ങൾ ഇനിയും വന്നേക്കാം. പ്രിയപ്പെട്ട പ്രതിപക്ഷ നേതാക്കളെ അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് ഭരണഘടനയെ സംരക്ഷിക്കാൻ ഇന്ന് നിങ്ങൾ ഒന്നിച്ചില്ലെങ്കിൽ ചരിത്രം നിങ്ങൾക്കെതിരെയും വിരൽ ചൂണ്ടും. ജാഗ്രതൈ- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: A judge in Surat had come for unity of the opposition- Joy Mathew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here