കർണാടകയിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച; ഒരാൾ കസ്റ്റഡിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് ഇടയിൽ സുരക്ഷാ വീഴ്ച. ശനിയാഴ്ച കർണാടകയിലെ ദാവൻഗരെ ജില്ലയിൽ നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെയാണ് സുരക്ഷാ വീഴ്ച്ച റിപ്പോർട്ട് ചെയ്‌തത്.(PM Modi’s security breach during roadshow in Karnataka)
പ്രധാനമന്ത്രി ഹെലിപാഡിൽ നിന്നും ഇറങ്ങിയ ശേഷം തുറന്ന വാഹനത്തിൽ റോഡ്ഷോയിൽ പങ്കെടുത്തപ്പോഴായിരുന്നു സംഭവം. റോഡ് ഷോയ്ക്കിടെ ഒരാൾ പ്രധാനമന്ത്രിയുടെ കോൺവോയ്‌ക്ക് സമീപത്തേക്ക് ഓടി എത്താൻ ശ്രമിക്കുകയായിരുന്നു.
Read Also: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധി കോണ്‍ഗ്രസ് ചോദിച്ചുവാങ്ങിയത്; വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് എ.കെ ബാലന്‍
പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നീക്കി. മുമ്പ് ഹുബ്ബള്ളിയിൽ നടന്ന റാലിക്കിടയിലും ഒരു കുട്ടി മോദിയുടെ വാഹനവ്യൂഹത്തിന് സമീപത്തേയ്ക്ക്, ഓടി എത്താൻ ശ്രമിച്ചിരുന്നു.
Story Highlights: PM Modi’s security breach during roadshow in Karnataka