Advertisement

ഭോജ്പുരി നടി ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

March 26, 2023
Google News 1 minute Read
Akanksha Dubey

ഭോജ്പുരി മോഡലും നടിയുമായ അകാൻക്ഷ ദുബെയെ മരിച്ച നിലയിൽ കണ്ടെത്തി. വാരണാസിയിലെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു അകാൻക്ഷയുടെ മൃതദേഹം. 25 കാരിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

പുതിയ ചിത്രമായ നായികിന്റെ ചിത്രീകരണത്തിനാണ് ഇവർ നഗരത്തിലെത്തിത്. മരണത്തിന് തൊട്ടുമുമ്പ് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇവർ പങ്കുവച്ചിട്ടുണ്ട്. രാവിലെ ഒമ്പതിന് മേക്കപ്പ് ബോയ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് കരുതുന്നതായും, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.

Story Highlights: Bhojpuri Actor Found Dead In UP Hotel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here