Advertisement

നെടുമ്പാശ്ശേരിയിൽ നിന്ന് 52 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി; പിടിയിലായത് മലപ്പുറം സ്വദേശി

March 26, 2023
2 minutes Read
Gold worth Rs 52 lakh seized from Nedumbassery

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണ വേട്ടയുമായി എക്സൈസ്. 1139 ഗ്രാം തൂക്കമുള്ള 52 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. ദുബായിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ സൈഫുളയാണ് സ്വർണ്ണം കടത്തിയത്. ഇയാളുടെ കയ്യിൽ നിന്നും രണ്ട് തവിട്ട് നിറത്തിലുള്ള ചതുരാകൃതിയിലുള്ള പാക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്.

Read Also: കൊടുവള്ളിയിൽ ഡിആർഐയുടെ വൻ സ്വർണ്ണ വേട്ട; പിടികൂടിയത് 4.11 കോടി രൂപയുടെ സ്വർണം

രണ്ട് ദിവസം മുമ്പും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വൻ തോതിൽ സ്വര്‍ണ്ണം പിടികൂടിയിരുന്നു. മൂന്ന് പേരില്‍ നിന്നായി ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് വ്യാഴാഴ്ച കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തിലും എയര്‍പോഡിനുള്ളിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

കാളികാവ് സ്വദേശി നൂറുദ്ദീന്‍, കാസര്‍കോഡ് സ്വദേശി അബ്ദുള്‍ സലാം, പുതുപ്പാടി സ്വദേശി ഹുസൈന്‍ എന്നിവരെയാണ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച്ച പിടികൂടിയത്. 20,000 മുതല്‍ 70,000 രൂപ വരെ പ്രതിഫലത്തിനാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയതെന്നാണ് സൂചനകള്‍.

Story Highlights: Gold worth Rs 52 lakh seized from Nedumbassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top