Advertisement

ശബരിമലനട ഇന്ന് തുറക്കും; സന്നിധാനത്ത് പത്തുനാൾ തിരുവുത്സവം

March 26, 2023
Google News 2 minutes Read
sabarimala vishu 2023

ശബരിമല ഉത്സവം പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. തിങ്കളാഴ്ച രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. 28 മുതൽ ഏപ്രിൽ 4 വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. 31 മുതൽ ഏപ്രിൽ 4 വരെ രാത്രി ശ്രീഭൂതബലിക്ക് ശേഷം വിളക്ക് ഏഴുന്നെള്ളിപ്പുണ്ടാകും.(Sabarimala will open today Ten days of Tiruvutsavam)

Read Also: ന്യൂജേഴ്‌സിയിലെ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി നാദിയ കഹ്ഫ്; ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌തു

ഏപ്രിൽ 4ന് രാത്രി പള്ളിവേട്ട. ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രിൽ 5ന് 11.30ന് പമ്പയിൽ ആറാട്ട് നടക്കും. ഉച്ചകഴിഞ്ഞു 3വരെ പമ്പയിൽ ദർശനത്തിന് അവസരം ഉണ്ട്.3.30ന് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളും. ഘോഷയാത്ര പതിനെട്ടാംപടി കയറി ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും.

Story Highlights: Sabarimala will open today Ten days of Tiruvutsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here