നെറ്റ്സിൽ പരിശീലനം കൊഴുപ്പിച്ച് രാജസ്ഥാൻ റോയൽസ്; ‘സഞ്ജു, സഞ്ജു’ വിളികളുമായി ആരാധകർ

വരുന്ന ഐപിഎൽ സീസണു മുന്നോടിയായി നെറ്റ്സിൽ പരിശീലനം കൊഴുപ്പിച്ച് രാജസ്ഥാൻ റോയൽസ്. കൊവിഡ് ഇടവേളയായ മൂന്ന് വർഷങ്ങൾക്കു ശേഷം ഹോം, എവേ സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടക്കുന്ന പതിവിലേക്കെത്തിയതിനാൽ ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ്ങ് സ്റ്റേഡിയത്തിലാണ് ഇത്തവണ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുക. ഇതേ ഗ്രൗണ്ടിൽ തന്നെയാണ് പരിശീലനവും. രാജസ്ഥാൻ റോയൽസിൻ്റെ പരിശീലനം കാണാൻ ഒട്ടേറെ ആരാധകർ സ്റ്റേഡിയത്തിൽ എത്തുന്നുണ്ട്. (sanju samson rajasthan practice)
നെറ്റ്സിലും സഞ്ജുവാണ് മുഖ്യ ആകർഷണം. സഞ്ജു നെറ്റ്സിൽ പരിശീലനത്തിനെത്തുമ്പോഴൊക്കെ ആരവമുയർത്തുന്ന ആരാധകർ ഓരോ ഷോട്ടിനും ആർപ്പുവിളിക്കുകയാണ്. മലയാളി താരം മുഹമ്മദ് ആസിഫും രാജസ്ഥാൻ ക്യാമ്പിനൊപ്പം ചേർന്നു. ഈ മാസം 31 മുതലാണ് ഐപിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ് ആണ് രാജസ്ഥാൻ റോയൽസ്.
Back in Rajasthan, to play for Rajasthan. 💗🏆 pic.twitter.com/rSBqofQmrE
— Rajasthan Royals (@rajasthanroyals) March 25, 2023
പരുക്കേറ്റ് പുറത്തായ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം രാജസ്ഥാൻ റോയൽസ് സന്ദീപ് ശർമയെ ടീമിലെത്തിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. സന്ദീപ് രാജസ്ഥാൻ റോയൽസ് ക്യാമ്പിലെത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ സന്ദീപ് ശർമ അൺസോൾഡ് ആയിരുന്നു.
Read Also: പരുക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം സന്ദീപ് ശർമയെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്
വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.
വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.
ബൗളർ പന്തെറിഞ്ഞ് ബാറ്റർ പന്തിൽ ബാറ്റ് തൊടുന്നത് വരെയുള്ള സമയത്തിൽ വിക്കറ്റ് കീപ്പർ പൊസിഷൻ മാറിയാൽ അത് ഡെഡ് ബോൾ ആണ്. ഇത്തരം അവസരങ്ങളിൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.
Story Highlights: sanju samson rajasthan royals practice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here