Advertisement

ഇത്തവണ വിഷു ബമ്പർ 10 കോടിയല്ല; അതുക്കും മേലെ ! അടിച്ചാൽ എത്ര കൈയ്യിൽ കിട്ടും ?

March 26, 2023
2 minutes Read
vishu bumper 2023 prize structure

വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 24ന്. കഴിഞ്ഞ വർഷം വരെ 10 കോടിയായിരുന്നു ബമ്പർ സമ്മാനമെങ്കിൽ ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. ( vishu bumper 2023 prize structure )

വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച വ്യക്തിക്ക് 12 കോടി രൂപയും കൈയിൽ ലഭിക്കില്ല. കഴിഞ്ഞ വർഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടി രൂപയാണ് കൈയിൽ ലഭിച്ചത്. അതുകൊണ്ട് തന്നെ നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാൽ 12 കോടി ലഭിക്കുന്ന ഈ വർഷത്തെ ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.

മറ്റ് സമ്മാനങ്ങൾ അറിയാം

രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.

Read Also: സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടി നേടിയത് രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിക്ക്

ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്.

സമ്മാനമടിച്ചാൽ എന്ത് ചെയ്യണം ?

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. ഫലം വന്ന് 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറിയുമായി ബന്ധപ്പെട്ട ഓഫിസിൽ എത്തണമെന്നാണ് ചട്ടം.

Story Highlights: vishu bumper 2023 prize structure , vishu bumber 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top