അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്പ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ്
അമേരിക്കയിലെ ടെന്നിസിയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെന്നിസിയിലെ നാഷ്വില്ലെയിലെ എലമെന്ററി സ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്. നിരവധി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചതായി മെട്രോ നാഷ്വില്ലേ പൊലീസ് അറിയിച്ചു. ( 3 Children Dead In Shooting At US School, Gunman Killed By Cops)
പരുക്കേറ്റ കുട്ടികളെ കാരള്‍ ജൂനിയര്‍ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ക്രിസ്റ്റ്യന്‍ വിദ്യാലയമായ ഈ കോണ്‍വെന്റ് സ്‌കൂളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികളാണ് പഠിക്കുന്നത്.
200-ഓളം കുട്ടികളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. സ്‌കൂള്‍ നിലവില്‍ പൊലീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. അമേരിക്കയില്‍ സ്‌കൂളുകളില്‍ വെടിപയ്പ്പുണ്ടാകുന്നത് സ്ഥിരം സംഭവമാകുകയാണ്. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല. അക്രമിയുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.
Story Highlights: 3 Children Dead In Shooting At US School, Gunman Killed By Cops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here