എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ഒരു വര്‍ഷമായി താൻ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ വെളിപ്പെടുത്തൽ

കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. താൻ ലഹരിക്കടിമയാണെന്നും ഒരു വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നുമാണ് കുട്ടിയുടെ തന്നെ മൊഴി. പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നത്. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ( 8th class girl who tried to commit suicide is a Drug addict ).
Read Also: പാലക്കാട് പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ
ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശന്‍ മെഡിക്കല്‍ കോളേജിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സീനിയറായ കുട്ടിയാണ് ലഹരി നല്‍കിയതെന്നും പിന്നീട് പുറത്തു നിന്നും വാങ്ങാനാരംഭിച്ചുവെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു.
സ്കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് കുട്ടി പൊലീസിന് നൽകുന്ന സൂചന. കണ്ടാലറിയുന്ന പുറത്ത് നിന്നുള്ളവരാണ് സ്കൂള്‍ കവാടത്തില്‍ ലഹരിയെത്തിക്കുന്നതെന്നാണ് മൊഴി. അമിതമായ ലഹരി ഉപയോഗം മൂലമുള്ള ഡിപ്രഷൻ മൂലമാകാം എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.
Story Highlights: 8th class girl who tried to commit suicide is a Drug addict
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here