Advertisement

കൈക്കൂലി കേസ്; കർണാടകയിലെ ബിജെപി എംഎൽഎ മാഡൽ വിരുപാക്ഷപ്പ അറസ്റ്റിൽ

March 27, 2023
Google News 2 minutes Read
bribery case Karnataka BJP MLA Madal Virupakshappa arrested

കർണാടക സോപ്സിൻ്റെ എംഡി സ്ഥാനത്തിരുന്ന് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കർണാടകയിലെ ബിജെപി എംഎൽഎ മാഡൽ വിരുപാക്ഷപ്പ അറസ്റ്റിൽ. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ ജാമ്യം റദ്ദാക്കാൻ ലോകയുക്ത കോടതിയെ സമീപിച്ചിരുന്നു. കേസിൽ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ മാഡൽ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. 300 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ( bribery case Karnataka BJP MLA Madal Virupakshappa arrested ).

Read Also: അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

എംഎൽഎയെ കണ്ടെത്താൻ 7 സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയർമാൻ സ്ഥാനം വിരുപാക്ഷപ്പ ഏറ്റെടുത്തത് മുതൽ കരാറുകളിൽ വൻ അഴിമതി നടന്നുവെന്ന ആരോപണം തൊഴിലാളി സംഘടനകൾ ഉന്നയിച്ചിരുന്നു. കൈക്കൂലിക്കേസിൽ പ്രതിയായ ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാനത്ത് ബന്ദ് ഉൾപ്പടെ നടത്തിയിരുന്നു.

എം. വിരുപാക്ഷപ്പയുടെ മകന്റെ വീട്ടിൽ നിന്നടക്കം 8 കോടിയിലേറെ രൂപയാണ് ലോകായുക്ത പൊലീസ് പിടിച്ചെടുത്തത്. കെഎസ്ഡിഎൽ ഓഫിസിൽ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മകൻ പ്രശാന്ത് ആണ് കേസിലെ രണ്ടാം പ്രതി. മൈസൂർ സാൻഡൽ സോപ്പ് നിർമാതാക്കളായ കെഎസ്ഡിഎല്ലിന് അസംസ്കൃത വസ്തുക്കൾ നൽകുന്ന കെമിക്സിൽ കോർപറേഷൻ ഉടമയിൽ നിന്ന് മകൻ കൈക്കൂലി വാങ്ങിയത് എംഎൽഎക്കു വേണ്ടിയാണെന്നാണ് കണ്ടെത്തൽ.

Story Highlights: bribery case Karnataka BJP MLA Madal Virupakshappa arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here