ഇന്നസെന്റിന് ക്യാന്‍സര്‍ തിരികെ വന്നതല്ല, ജീവനെടുത്തത് കൊവിഡും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും: ഡോ ഗംഗാധരന്‍

ക്യാന്‍സര്‍ തളര്‍ത്താന്‍ ശ്രമിച്ചപ്പോഴും പുഞ്ചിരി കൊണ്ട് നേരിട്ട ഇന്നസെന്റ് ക്യാന്‍സര്‍ അതിജീവിച്ചവര്‍ക്കും രോഗത്തെ നേരിട്ട് വരുന്നവര്‍ക്കും വലിയ പ്രചോദനമായിരുന്നു. ഇന്നസെന്റ് പൊരുതി തോല്‍പ്പിച്ച ക്യാന്‍സര്‍ അല്ല അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് വ്യക്തമാക്കുകയാണ് ഡോ വി പി ഗംഗാധരന്‍. ഇന്നസെന്റിന്റെ മരണത്തിലേക്ക് നയിച്ചത് കൊവിഡും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന് ഡോക്ടര്‍ വി പി ഗംഗാധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Dr V P Gangadharan on Innocent death cancer)
ഇന്നസെന്റ് എന്റെ വെറുമൊരു രോഗി ആയിരുന്നില്ല. ഉറ്റ സുഹൃത്ത് കൂടിയായിരുന്നു. ആ ചിരിയും നര്‍മ്മവും ഒരിക്കലും മറക്കില്ല. അദ്ദേഹം മരിച്ച് കിടക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നസെന്റിന്റെ മരണവാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ ഏറെ വൈകാരികമായിരുന്നു.
ഇന്നസെന്റിന്റെ മരണത്തില്‍ മലയാളികള്‍ എല്ലാവരും ദുഖിക്കുന്നുണ്ടെങ്കിലും ഇന്നസെന്റിന്റെ മരണം തളര്‍ത്തുന്ന ഒരു വിഭാഗമുണ്ടെങ്കില്‍ അത് ക്യാന്‍സര്‍ രോഗികളായിരിക്കുമെന്നും ഡോക്ടര്‍ വി പി ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.
‘ഹെന്റെമ്മേ…’ എന്ന വിളിയില്‍ മലയാളിയ്ക്ക് ചിരിച്ച് കണ്ണുനിറഞ്ഞു; മറക്കാനാകില്ല, ഇന്നസെന്റ് നായകതുല്യ വേഷങ്ങള്‍ ചെയ്ത ഈ ചിത്രങ്ങള്‍Read Also:
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്‌സഭയിലെത്തി.
Story Highlights: Dr V P Gangadharan on Innocent death cancer