സൗദി വനിത ദേശീയ ടീമിന് ഫിഫ അംഗത്വം

സൗദി വനിത ദേശീയ ടീമിന് ഇന്റ്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബാളില്‍ (ഫിഫ) അംഗത്വം. ടീം രൂപവത്കൃതമായി രണ്ടു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായത്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ച വെച്ച ടീം വലിയ നേട്ടങ്ങളോടെ മുന്നേറുകയായിരുന്നു.(FIFA membership for Saudi women’s national team)
2021ലാണ് സൗദി അറേബ്യ ദേശീയ വനിത ടീം സ്ഥാപിച്ചത്. ഇതുവരെ ടീം ഒമ്പത് മത്സരങ്ങള്‍ കളിച്ചു. ഈ വര്‍ഷത്തിന്റ്റെ തുടക്കത്തില്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ആദ്യത്തെ വനിത സൗഹൃദ ടൂര്‍ണമെന്റ്റില്‍ കിരീടം സ്വന്തമാക്കുകയുണ്ടായി. 8 മാസത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിനും നേട്ടങ്ങള്‍ക്കും ശേഷം വനിത ദേശീയ ടീം ഫിഫയില്‍ പ്രവേശനം നേടിയതില്‍ അഭിമാനിക്കുന്നുവെന്ന് വനിത ഫുട്ബാള്‍ അഡ്മിനിസ്‌ട്രേഷന്‍ ട്വിറ്ററില്‍ കുറിച്ചു.
Read Also: ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോൾ; ലക്സംബർഗിനെ മുക്കി പോർച്ചുഗൽ
ദേശീയ ടീം താരങ്ങള്‍ ഒന്നര വര്‍ഷംകൊണ്ട് നേടിയത് വലിയ നേട്ടമാണെന്ന് സൗദി ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ്റും ഫിഫ കൗണ്‍സില്‍ അംഗവുമായ യാസര്‍ അല്‍ മിസ്ഹലും പറഞ്ഞു.
Story Highlights: FIFA membership for Saudi women’s national team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here