കൊയിലാണ്ടി നാട്ടുക്കൂട്ടം ദമ്മാം ഘടകത്തിന് പുതിയ ഭാരവാഹികള്‍

ദമ്മാമിലെ മുഖപുസ്തക കൂട്ടായ്മയായ കൊയിലാണ്ടി നാട്ടുക്കൂട്ടം 2023-25 ലേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.’കടലോളം കാരുണ്യം, കടല്‍ താണ്ടിയ നാട്ടുനന്മ’ എന്ന ആപ്തവാക്യമുയര്‍ത്തിപ്പിടിച്ച് കൊണ്ട് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മയായ കൊയിലാണ്ടി നാട്ടുകൂട്ടം ജീവകാരുണ്യരംഗത്ത് എന്നത് പോലെ കലാസാഹിത്യ രംഗത്തും ഇതിനകം ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. (New office-bearers for Koilandi Natukutam Dammam unit)
കൂട്ടായ്മയുടെ കീഴില്‍ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വളര്‍ന്നുവരുന്ന യുവ എഴുത്തുകാരെ ഒരേ കുടക്കീഴില്‍ അണിനിരത്തി കൊണ്ട് രൂപീകൃതമായ ‘അക്ഷരമുറ്റം’ മലയാള സാഹിത്യ രംഗത്ത് കൂട്ടായ്മയുടെ സംഭാവനയാണ്.അക്ഷരമുറ്റത്തെ എഴുത്തുകാര്‍ പ്രകാശനം നിര്‍വ്വഹിച്ച ഒരു ഡസനിലധികം പുസ്തകങ്ങള്‍ വായനാലോകത്ത് മികച്ച പ്രതികരണങ്ങളുണ്ടാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു.
ദമ്മാം റോസ് റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ശിഹാബ് കൊയിലാണ്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുജീബ് കൊയിലാണ്ടി (പ്രസിഡന്റ്) അസീസ് കൊയിലാണ്ടി (ജ.സെക്രട്ടറി) പ്രമോദ് അത്തോളി (ഓര്‍ഗനൈസിംഗ് സെക്രട്ടറി) ധനേഷ് കണയങ്കോട് (ട്രഷറര്‍) നസീര്‍ വി.സി, ബഷീര്‍ പയ്യോളി (വൈ. പ്രസിഡന്റുമാര്‍) വിനോദ് വെങ്ങളം, സത്യന്‍ (ജോ. സെക്രട്ടറിമാര്‍) സജീഷ് മലോല്‍, ഷംസാദ് (ജോ. ട്രഷറര്‍മാര്‍) മുസ്തഫ പാവയില്‍ (രക്ഷാധികാരി) എന്നിവരെക്കൂടാതെ ഇരുപത്തിയഞ്ചംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. മുന്‍ അഡ്മിന്‍ പ്രമോദ് അത്തോളി അധ്യക്ഷനായ യോഗത്തില്‍ ജ.സെക്രട്ടറി അസീസ് കൊയിലാണ്ടി സ്വാഗതവും ജോ. സെക്രട്ടറി വിനോദ് വെങ്ങളം നന്ദിയും പറഞ്ഞു.
പൂക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള അഭയം കേന്ദ്രത്തിന് നടപ്പുവര്‍ഷത്തില്‍ ഒരു അതിഥി മന്ദിരം പണിഞ്ഞുനല്‍കാന്‍ പുതിയ ഭരണസമതിയില്‍ തീരുമാനമെടുത്തു.
Story Highlights: New office-bearers for Koilandi Natukutam Dammam unit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here