Advertisement

വൃക്ക രോഗം; നമീബയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ഒരു പെണ്‍ചീറ്റ ചത്തു

March 27, 2023
Google News 3 minutes Read
One of eight cheetahs introduced at Kuno National Park dies of kidney ailment

നമീബയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളില്‍ ഒരെണ്ണം ചത്തു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ചീറ്റ ചത്തത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22നാണ് നമീബിയയില്‍ നിന്ന് കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റയെ എത്തിച്ചിരുന്നത്. സാഷ എന്ന പെണ്‍ചീറ്റയാണ് ചത്തത്. (One of eight cheetahs introduced at Kuno National Park dies of kidney ailment)

ജനുവരി 23ന് സാഷയ്ക്ക് തളര്‍ച്ചയും ക്ഷീണവും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ചീറ്റയ്ക്ക് വിഗദ്ധ ചികിത്സ ഉറപ്പ് വരുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചീറ്റയ്ക്ക് മൂന്ന് വയസായിരുന്നു.

Read Also: ആദ്യം കിട്ടിയ ചെറുവേഷങ്ങൾ കുടുംബത്തിന് നാണക്കേടായി; ആദ്യ പ്രതിഫലം 15 രൂപയും; ഇന്നസെന്റ് എന്ന താരം വളർന്നത് കഷ്ടതകളിലൂടെ

ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. സെപ്റ്റംബര്‍ ഏഴിന് നമീബയില്‍ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സാഷയും രാജ്യത്തേക്ക് എത്തിയത്.

ഇതിന് തുടര്‍ച്ചയായി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഏഴ് ആണ്‍ ചീറ്റകളേയും അഞ്ച് പെണ്‍ ചീറ്റകളേയും ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതോടെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ചിറ്റകളുടെ എണ്ണം 20 ആയിരുന്നു.

Story Highlights: One of eight cheetahs introduced at Kuno National Park dies of kidney ailment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here