ബഹിരാകാശത്ത് നോമ്പുകാലം; സ്പേസ് സ്റ്റേഷനിൽ പുണ്യമാസത്തെ വരവേറ്റ് യുഎഇ യാത്രികൻ

ബഹിരാകാശത്ത് നോമ്പുകാലം നോമ്പുകാലം അനുഷ്ടിച്ച് യുഎഇ ബഹിരാകാശ യാത്രികൻ. സുൽത്താൻ അൽനയേദിയാണ് ക്രൂ-6 മിഷനുമായി ബഹിരാകാശത്തേക്ക് പറന്നത്. ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷനിലാണ് നിലവിൽ അൽനയേദി ഉള്ളത്. താൻ റമദാൻ ബഹിരാകാശത്ത് ആരംഭിച്ചു എന്ന് അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു. ഭൂമിക്ക് പുറത്ത് ദീർഘകാല ബഹിരാകാശ ദൗത്യത്തിനു പോകുന്ന ആദ്യ എമിറേറ്റിയാണ് സുൽത്താൻ അൽനയേദി.
“എല്ലാവർക്കും റമദാൻ ആശംസകൾ. ഈ മാസത്തിൽ എല്ലാവർക്കും അനുഗ്രഹം ലഭിക്കട്ടെ.”- അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. നോമ്പുകാലത്ത് ബഹിരാകാശത്താണെങ്കിലും ഇദ്ദേഹത്തിന് നോമ്പനുഷ്ടിക്കാൻ കഴിയില്ല. ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടും മുൻപ് സുൽത്താൻ അൽ നയേദി തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. ബഹിരാകാശത്ത് ജോലി ചെയ്യാനുള്ളതിനാൽ ആരോഗ്യം വേണം. അതിനാൽ നോമ്പെടുക്കാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
مبارك عليكم الشهر 🌙
— Sultan AlNeyadi (@Astro_Alneyadi) March 23, 2023
اسأل الله ان يهل علينا شهر رمضان بالخير والبركة على الجميع..
اهديكم هذه المشاهد الليلية الجميلة من محطة الفضاء الدولية.
Ramadan Mubarak 🌙
Wishing you all a month filled with blessings
Sharing the beautiful night time scenery from the International Space… pic.twitter.com/oF3557vXtm
Story Highlights: ramsan space station uae astronaut