Advertisement

കേര കർഷകരുടെ സെക്രട്ടേറിയറ്റ് ധർണ നാളെ

March 28, 2023
2 minutes Read
coconut farmers secretariat dharna

കേര കർഷകരുടെ സെക്രട്ടേറിയറ്റ് ധർണ നാളെ. മാർച്ച് 29 ബുധനാഴ്ച രാവിലെ 10 മണിമുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടക്കും. ( coconut farmers secretariat dharna )

സംസ്ഥാനത്ത് പരമ്പരാഗതമായി നാളികേര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഇന്ന് ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. വിലനിലവാര തകർച്ചയും, വർദ്ധിച്ച കൃഷി ചെലവും, വിവിധ രോഗങ്ങളും, കീടബാധയും, കാലാവസ്ഥാവ്യതിയാനവും കാരണത്താൽ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വൈവിധ്വവൽക്കരണത്തിലൂടെ കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുമെന്ന് നിരന്തരം വാഗ്ദാനം നൽകുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റും ഈ കൃഷിയെ സംരക്ഷിക്കാൻ രൂപം കൊടുത്ത നാളികേര വികസനബോർഡും നിശ്ചലമായ അവസ്ഥയിലാണെന്ന് കേര കർഷകർ ആരോപിച്ചു.

പച്ച തേങ്ങ സംഭരണം കൃഷിഭവൻ വഴി നടപ്പിൽ വരുത്തുക, പച്ച തേങ്ങ കിലോയ്ക്ക് 50 രൂപ താങ്ങുവില സർക്കാർ പ്രഖ്യാപിക്കുക, സംഭരണ വില കർഷകന് യഥാസമയം നൽകുക എന്നിങ്ങനെ പത്തോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് കേര കർഷക സംഘത്തിന്റെ ധർണ.

Story Highlights: coconut farmers secretariat dharna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top