Advertisement

യോഗി യുപിയിൽ നിർമിച്ച നടപ്പാലം; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ

March 28, 2023
Google News 2 minutes Read
Fact Check Bridge

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർമ്മിച്ച പാലം എന്ന അവകാശവാദത്തോടെ ഒരു നടപ്പാലത്തിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തഞ്ചാവൂർ പഴയ ബസ്റ്റാൻഡിൽ പുതിയതായി നിർമ്മിച്ച കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാത എന്ന പേരിലും ഇതേ ചിത്രം പ്രചരിക്കുന്നുണ്ട്.

എന്നാൽ പ്രചാരത്തിലുള്ള ചിത്രം ചൈനയിലെ കുൻമിങ്ങിൽ നിന്നുള്ളതാണ്. പ്രചാരത്തിലുള്ളതുപോലെ ഉത്തർപ്രദേശിലോ തഞ്ചാവൂരിലോ നിന്നുള്ളതല്ല.

2009 നവംബർ എട്ടിനാണ് ഫോട്ടോ എടുത്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അലാമി വെബ്സൈറ്റിലും ഗെറ്റി ഇമേജസിലും കുൻമിങ്ങിലെ നടപ്പാലത്തിൻ്റെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. മാത്രവുമല്ല പ്രചാരത്തിലുള്ള ചിത്രത്തിലെ പാലത്തിൽ ചൈനീസ് ഭാഷയിലുള്ള എഴുത്തുകളും കാണാനാകും.

Read Also: കേന്ദ്ര സർക്കാരിന്റെ സൗജന്യ മൊബൈൽ റീചാർജ് സ്‌കീം; പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്ത് ?

Story Highlights: Fact Check: This bridge is in China, not Uttar Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here