കേന്ദ്ര സർക്കാരിന്റെ സൗജന്യ മൊബൈൽ റീചാർജ് സ്‌കീം; പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്ത് ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പദ്ധതിയാണ് കേന്ദ്ര സർക്കാരിന്റെ സൗജന്യ മൊബൈൽ റീചാർജ് പദ്ധതി. ഇത് പ്രകാരം 28 ദിവസത്തേക്ക് ജനങ്ങൾക്ക് 239 രൂപയുടെ റീചാർജ് ലഭിക്കുമെന്നാണ് പറയുന്നത്. ( Free Mobile Recharge Scheme Fact Check )
സന്ദേശത്തിനൊപ്പം ഒരു ലിങ്കും നൽകിയിട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ 239 രൂപയുടെ റീചാർജ് സൗജന്യമായി ലഭിക്കുമെന്നാണ് സന്ദേശത്തിൽ നൽകിയിരിക്കുന്നത്.
Read Also: എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമല്ല; ഏപ്രിൽ 1 മുതൽ പണമീടാക്കും
#FraudAlert
— PIB Fact Check (@PIBFactCheck) March 26, 2023
A #WhatsApp message claims that the central government is offering all users a recharge of ₹239 for 28 days under the 'Free Mobile Recharge Scheme' #PIBFactCheck:
✔️This claim is #fake
✔️No such announcement has been made by the Government Of India pic.twitter.com/AICm63ga8W
എന്നാൽ സന്ദേശം വ്യാജമാണ്. കേന്ദ്ര സർക്കാരിന് കീഴിൽ സൗജന്യ മൊബൈൽ റീചാർജ് എന്ന പദ്ധതിയില്ല എന്നാണ് റിപ്പോർട്ട്. വാർത്ത തള്ളി പ്രസ് ഇൻഫർമേഷൻ ബ്യൂറോയും രംഗത്ത് വന്നിട്ടുണ്ട്.
Story Highlights: Free Mobile Recharge Scheme Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here