ഗാർഹിക പീഡനക്കേസിൽ ഹോളിവുഡ് നടൻ ജോനഥൻ മേജേഴ്സ് അറസ്റ്റിൽ

ഹോളിവുഡ് നടൻ ജോനഥൻ മേജേഴ്സിനെ ഗാർഹിക പീഡനക്കേസിൽ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. നടനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ അടിയന്തരസഹായം തേടി വിളിച്ചതിനെത്തുടർന്ന് വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടൻ പരാതിക്കാരിയുടെ കഴുത്തു ഞെരിക്കുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്.
അതേസമയം പരാതിക്കാരി വൈകാരിക പ്രതിസന്ധി ഉണ്ടായപ്പോൾ പൊലീസിനെ വിളിച്ചതാണെന്നും മേജേഴ്സ് ആണ് യഥാർഥത്തിൽ ഇരയെന്നും അഭിഭാഷക പ്രിയ ചൗധരി പറഞ്ഞു.
ഇതിനിടെ സൈന്യത്തിലേക്ക് യുവാക്കളെ ക്ഷണിക്കാൻ ജോനഥൻ മേജേഴ്സിനെവച്ചു പുറത്തിറക്കിയ ടിവി പരസ്യം യുഎസ് സൈന്യം പിൻവലിച്ചു.
Story Highlights: Jonathan Majors arrested on assault charge in New York
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here