ഇടുക്കിയില്‍ മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍; വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി
ഇടുക്കി ബൈസണ്‍വാലിയില്‍ പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 19 ഉം 17ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. സ്‌കൂളില്‍ നിടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികളിലൊരാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത് കുട്ടികളുടെ അമ്മ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ്. ഇവര്‍ ഇതിനുള്ള മരുന്ന് കഴിച്ച് മയങ്ങിക്കിടക്കുമ്പോഴാണ് വര്‍ഷങ്ങളായി അച്ചന്‍ കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നത്.
വിവരം പുറത്ത് പറയാതിരിക്കാന്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 45 വയസ്സുള്ള ആളാണ് പ്രതി. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.
Story Highlights : Father arrested for assaulting his daughters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here