കേദാർ ജാദവിന്റെ പിതാവിനെ കാണാതായി, മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവിന്റെ പിതാവിനെ കാണാതായതായി പൊലീസ്. ജാദവിന്റെ പിതാവ് മഹാദേവ് ജാദവിനെ പൂനെയിലെ കൊത്രൂഡ് മേഖലയിൽ നിന്നാണ് കാണാതായത്. പരാതി ലഭിച്ചയുടൻ അതിവേഗം തെരച്ചിൽ നടത്തുകയും, മണിക്കൂറുകൾക്കുള്ളിൽ പൂനെ നഗരത്തിലെ മുണ്ട്വാ മേഖലയിൽ നിന്ന് കണ്ടെത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
മാർച്ച് 27ന് രാവിലെ 11:30 മുതലാണ് പൂനെയിലെ കോത്രൂഡ് പ്രദേശത്ത് നിന്ന് മഹാദേവ് ജാദവിനെ കാണാതായത്. ഞായറാഴ്ച രാവിലെ സെക്യൂരിറ്റി ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ച് വീടിന് പുറത്തേക്ക് പോയ മഹാദേവിനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് അലങ്കർ പൊലീസിൽ പരാതി നൽകിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പൊലീസ് ഇയാളെ കണ്ടെത്തി. കാർവേ നഗറിൽ നിന്നുമാണ് മഹാദേവിനെ കണ്ടെത്തിയതെന്നും ഇയാൾക്ക് ഓർമ്മക്കുറവ് രോഗമുണ്ടെന്നും പൊലീസ് അറിയിച്ചു.
Story Highlights: Kedar Jadhav’s father goes missing, Pune Police traces him after search
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here