ചെങ്കോട്ടയിലെ കോൺഗ്രസ് പ്രതിഷേധം വിലക്കി ഡൽഹി പൊലീസ്; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി

ഡൽഹി ചെങ്കോട്ടയിലെ കോൺഗ്രസ് പ്രതിഷേധം വിലക്കി പൊലീസ്. പന്തം കൊളുത്തി പ്രകടനത്തിന് അനുമതിയില്ല. പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്. മുതിർന്ന നേതാവ് ജെ പി അഗർവാൾ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു.
ചെങ്കോട്ട മേഖലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള എംപി മാരെ പൊലീസ് തടഞ്ഞു. പ്രതിഷേധ പരിപാടിയിൽ മാറ്റമില്ലെന്ന് കോൺഗ്രസ് അറിയിച്ചു. രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് എംപിമാർ ട്വന്റിഫോൻറിനോട് പറഞ്ഞു. പ്രതിപക്ഷ ശബ്ദത്തെ നിശബ്ദമാക്കാൻ കഴിയില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരായ ശക്തമായ പ്രതിഷേധത്തിന്റെ തുടക്കമെന്ന് ടി എൻ പ്രതാപൻ പ്രതികരിച്ചു. ടിഎൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനേയും കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം.
Story Highlights: Police Crack Down On Congress Protest At Red Fort
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here