പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. കോഴിക്കോട് ചോമ്പാലയിലാണ് സംഭവമുണ്ടായത്. ( School principal arrested for sending obscene message to plus one student ).
Read Also: പാറ്റ്ന സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനം; ഏജൻസിയുമായുള്ള കരാർ അവസാനിപ്പിച്ച് അധികൃതർ
പൊലീസ് അറസ്റ്റ് ചെയ്ത സർക്കാർ സ്കൂളിലെ പ്രിൻസിപ്പലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.
തന്റെ മകൾ പി.ജിയ്ക്കും മകൻ എസ്എസ്എൽസിക്കും പടിക്കുകയാണെന്ന് പറഞ്ഞാണ് സ്കൂൾ പ്രിൻസിപ്പൽ ചാറ്റ് ആരംഭിക്കുന്നത്. നമ്മൽ തമ്മിൽ സംസാരിക്കുന്നത് ആരും അറിയണ്ട എന്നും പ്രിൻസിപ്പൽ കുട്ടിയോട് ചാറ്റിൽ പറയുന്നുണ്ട്. വാട്ട്സ് ആപ്പിലൂടെയാണ് ഇദ്ദേഹം കുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ സംസാരിക്കുന്നത്.
പരീക്ഷ കഴിഞ്ഞ് വരാൻ പറഞ്ഞിട്ട് എന്താ വരാത്തതെന്നും കോപ്പിയടി റിപ്പോർട്ട് ചെയ്യട്ടെയെന്നും തമാശ രൂപേണെ കുട്ടിയോട് അധ്യാപകൻ ചാറ്റിൽ ചോദിക്കുന്നുമുണ്ട്. കുട്ടിക്ക് നല്ല ക്ഷീണമുണ്ടായിരുന്നുവെന്നും തന്നെ വന്ന് കാണണമെന്നുമെല്ലാം ഇദ്ദേഹം ചാറ്റിൽ പറയുന്നുണ്ട്.
Story Highlights: School principal arrested for sending obscene message to plus one student