ലക്ഷദ്വീപ് മുന്‍ എംപിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
ലോക്സഭാ സെക്രട്ടറിയേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം പുനസ്ഥാപിച്ചില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വധശ്രമക്കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. വധശ്രമക്കേസില്‍ പത്ത് വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ലക്ഷദ്വീപ് എം.പി ആയിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.
ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്. ജനുവരി 13-നായിരുന്നു ഈ ഉത്തരവ് ലോക്സഭാ സെക്രറിയേറ്റ് പുറത്തിറക്കിയത്. അതേസമയം വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയും ഇന്ന് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
Story Highlights: Supreme Court will consider the plea of former Lakshadweep MP today