നാടക പ്രവർത്തകനും നടനുമായ വിക്രമൻ നായർ അന്തരിച്ചു

നാടക പ്രവർത്തകനും നടനുമായ വിക്രമൻ നായർ (77 ) കോഴിക്കോട് വെച്ച് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ നാടക പ്രവർത്തകരായ കെ.ടി. മുഹമ്മദ്, തിക്കോടിയൻ എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ( Theater activist and actor Vikraman Nair passed away ).
Read Also: അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു
തിക്കോടിയന്‍റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കോഴിക്കോട്ടെ സംഗമം തീയറ്റേഴ്സിൽ അടക്കം നിരവധി നാടക ട്രൂപ്പുകളുമായി സഹകരിച്ച വിക്രമൻ നായർ പിന്നീട് സിനിമ, സീരിയൽ മേഖലയിലേക്കും ചുവട് വച്ചു.
സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ നിന്നാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. സ്കൂൾ പഠന കാലത്ത് തന്നെ നാടകത്തിൽ സജീവമായിരുന്നു. 1985ൽ വിക്രമൻ നായർ സ്വന്തമായി സ്റ്റേജ് ഇന്ത്യ എന്ന പേരിൽ നാടക ട്രൂപ്പിന് തുടക്കം കുറിച്ചിരുന്നു. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ദുർഗ (ഗൾഫ്),സരസ്വതി.
Story Highlights: Theater activist and actor Vikraman Nair passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here