മാമുക്കോയയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ; ഇ സി എച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി ഏറ്റുവാങ്ങി താരം

നടന്‍ മാമുക്കോയയ്ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും മാമുക്കോയ യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ( UAE Golden Visa for Mamukoya)
നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനയായിരുന്നു.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.
പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
Story Highlights: UAE Golden Visa for Mamukoya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here